ഡെങ്കിപ്പനി ബോധവൽക്കരണ പരിപാടി നടത്തി

0

ഇരിട്ടി : ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചാവ്യാധികൾ തടയാൻ ഇരിട്ടി ടൗണിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം, ഇരിട്ടി നഗരസഭ, മർച്ചന്റ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി നടത്തിയത്.

പായം പഞ്ചായത്തിലെ മാടത്തിൽ ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം വയോധിക മരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ആരോഗ്യ ജാഗ്രതാ നിർദേശവുമായി ഇരിട്ടി താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം ,ഇരിട്ടി നഗരസഭ, മാർച്ചന്റ് അസോസിയേഷൻ , അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജ് വിദ്യാർഥികൾ വിദ്യാർഥികൾ എന്നിവരുടെ സഹായത്തോടെയാണ് ബോധവൽക്കരണ പരിപാടി നടത്തിയത്. ഇരിട്ടി ടൗണിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും കയറി യിറങ്ങി ലഖുലേഖകൾ അടക്കം വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. പി . അശോകൻ നിർവഹിച്ചു. മർച്ചൻന്റ് അസോസിയേഷൻ പ്രസിഡണ്ട് അയൂബ് പൊലിയൻ , ഹെൽത്ത് ഇൻസ്പെക്ടർ ഇ .മനോജ് ,ആരോഗ്യ പ്രവർത്തകരായ രാജേഷ് വി ജയിംസ്, കെ .എസ്സ് .ഗിരിജ, ബിജുരാജ് തുടങ്ങിയവർ സംസാരിച്ചു.

ഇതിനിടയിൽ ബെഗ്‌ളൂരുവിൽ യാത്ര നടത്തി വരുന്നവരിൽ രോഗം കൂടുതലായി ബാധിക്കുന്നതായി കണ്ടെത്തി. യാത്ര നടത്തിയെത്തിയ 10 പേരിൽ ഇതിനകം ഡെങ്കിപനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇന്നലെ താലൂക്ക് ആശുപത്രിയിലും സ്വാകാര്യ ആശുപത്രിയിലും ബംഗളൂരു യാത്ര കഴിഞ്ഞെത്തിയ ഓരോരുത്തർ ഡെങ്കിപനി ബാധിച്ച് കിടത്തി ചികിത്സയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading