തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ചെങ്കൊടി പാറിച്ച് ഇടത് മുന്നണി

സംസ്ഥാനത്ത ഇന്നലെ നടന്ന തദ്ദേശ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ്‌ നടന്ന 44 ല്‍ 22 വാര്‍ഡുകളിലും എല്‍ഡിഎഫ്‌ വിജയം സ്വന്തമാക്കി. 17 ഇടത്ത്‌ യുഡിഎഫും അഞ്ചിടത്ത്‌ ബിജെപിയും ജയിച്ചു. അതേസമയം എല്‍ഡിഎഫിന്റെ 10 സിറ്റിങ്ങ് സീറ്റുകളില്‍ യുഡിഫ് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ്‌ ജയിച്ച 8 വാര്‍ഡുകള്‍ ഇത്തവണ എല്‍ഡിഎഫ്‌ ജയിച്ചുയ ലീഗ്‌ വിമതന്‍ ജയിച്ച വാര്‍ഡും ഇത്തവണ യുഡിഎഫ്‌ വിജയിച്ചു. ബിജെപി ജയിച്ച അഞ്ച് സീറ്റുകളില്‍ നാലെണ്ണം സിറ്റിങ്ങ് സീറ്റുകളും ഒരെണ്ണം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തതുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ പിറകില്‍പ്പായ പല വാര്‍ഡുകളിലു ഇക്കുറി എല്‍ഡിഎഫിന് പിടിച്ചു നില്‍ക്കാനായെന്നാണ് വിലയിരുത്തല്‍.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ധര്‍മ്മടം പ‌ഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സീറ്റ് നിലനിര്‍ത്തിയത്. ഇവിടെ മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: