വികസനം കാത്ത് കൊറ്റിക്കടവ് ടൂറിസം പദ്ധതി

വ്വായി കായൽ ടൂറിസത്തിന് വഴിമാറുമ്പോൾ 18 വർഷം മുൻപ് കൊറ്റിക്കടവിൽ തുടങ്ങിയ ടൂറിസം പദ്ധതി ബോട്ടു ജെട്ടികളിൽ ഒതുങ്ങി. ജലഗതാഗത മേഖലയിൽ വടക്കൻ കേരളത്തിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഇ.കെ.നായനാർ മുഖ്യമന്ത്രിയായപ്പോൾ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനമൊരുക്കിയത് കൊറ്റിക്കടവിലായിരുന്നു. പയ്യന്നൂർ റെയിൽവേ റ്റേഷനിൽ നിന്ന് 400 മീറ്റർ മാത്രം അകലമുള്ള കൊറ്റിക്കടവ് കേരളത്തിലെ നീളത്തിൽ മൂന്നാം സ്ഥാനമുള്ള കവ്വായി കായലിന്റെ ഭാഗമാണ്.കണ്ണൂർ, കാസർകോട് ജില്ലകളിലെ പന്ത്രണ്ടിലധികം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലൂടെ കടന്നു പോകുന്ന പുഴകളിലെല്ലാം കൊറ്റി കടവിൽ നിന്ന് ബോട്ടുകൾക്ക് കടന്നു ചെല്ലാനാകും. എന്നാൽ പഴഞ്ചൻ ബോട്ടുകളുമായി വന്ന ജലഗതാഗത വകുപ്പ് വളരെ വേഗത്തിൽ തന്നെ ഇതിന്റെ ചരമക്കുറിപ്പും തയാറാക്കി. ബോട്ട് സർവീസിന്റെ ആസ്ഥാനം ആയിറ്റിക്കടവിലേക്ക് മാറ്റിയിട്ടും വലിയ പ്രയോജനമുണ്ടായില്ല. കൊറ്റിക്കടവിൽ ടൂറിസം സാധ്യത കണ്ട ഡിടിപിസി വൻ ടൂറിസം പദ്ധതി നടപ്പാക്കാൻ പദ്ധതി തയാറാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: