നെല്ലിപ്പാറ വികസന സമിതിയും KCYM ആലക്കോട് മേഖലയും സംയുംക്തമായി നടത്തുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പും നാളെ   നടക്കും

ആലക്കോട്:നെല്ലിപ്പാറ വികസന സമിതിയും KCYM ആലക്കോട് മേഖലയും സംയുംക്തമായി നടത്തുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പും നാളെ   നടക്കും. കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേല്‍ ഉദ്ഘാടനം ചെയ്യും. രാജ്യവ്യാപകമായി   കിഡ്നി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന കിഡ്നി ഫൌണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപിക്കുന്നത്.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേരെയാണ് സൗജന്യ ചികിത്സയ്ക്ക് തിരഞ്ഞെടുക്കുക. നെല്ലിപ്പാറ ഹോളി ഫാമിലി പാരിഷ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ രജിസ്ട്രഷന്‍ രാവിലെ 8.30 ന് ആരംഭിക്കും. ഉച്ചയ്ക്ക്2.30 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഫാ.മാത്യു ആലംകോട് അധ്യക്ഷത വഹിക്കും. അജിത്‌ രാമവര്‍മ്മ, റഷീദ് സഖാഫി, ആലീസ് ജോസഫ്‌, ബിജി മുതുകാട്ടില്‍  സംസാരിക്കും. ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആലക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫാ. മാത്യു ആലംകോഡ്, എം.കെ സെബാസ്റ്റ്യന്‍, ഷാജി തോമസ്, ബിജു അഗസ്റ്റിന്‍  പങ്കെടുത്തു

error: Content is protected !!
%d bloggers like this: