ഇരിട്ടി പാലത്തിന്റെ പൈലിംങ്ങ് പ്രവൃത്തി പുനരാംരംഭിച്ചു.

ഇപ്പോള്‍ നിര്‍ത്തിവച്ച ഒരു ഭാഗത്തെ പൈലിംങ്ങ് പ്രവൃത്തിയാണ്  പുനരാരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പൈലിംങ്ങ് ഒഴുകിപോയതിനെ തുടര്‍ന്ന് ലോകബാങ്കിന്റെയും കെ.എസ്.ടി.പി യുടേയും പാലം വിദഗ്ധര്‍ നിരവധി തവണ നിര്‍മ്മാണമേഖല സന്ദര്‍ശിച്ച് പഠനം നടത്തിയ ശേഷമാണ് പൈലിംങ്ങിന് രൂപരേഖയുണ്ടാക്കിയത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാല്‍ പഴശ്ശി പദ്ധതിയില്‍ കെട്ടി നിര്‍ത്തിയ വെള്ളം വളപട്ടണം പുഴയിലേക്ക് തുറന്നു വിടുകയും മാക്കൂട്ടത്ത് ഉരുള്‍പൊട്ടല്‍  ഉണ്ടാകയും ചെയ്തപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കിലാണ് പൈലിംങ്ങിനായി ഉയര്‍ത്തിയ മണ്‍തിട്ട ഇടിഞ്ഞ് പുഴയിലേക്ക് വീണത്. ഇതോടെ പൈലിംങ്ങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പുഴയുടെ ഇരുകരകളിലും ഉയര്‍ത്തിയ മണ്‍ തിട്ടയും ഒഴുക്കില്‍പ്പെട്ടുപോയതിനാല്‍ ഇരുഭാഗത്തും മണ്ണിട്ട് ഉയര്‍ത്തിയാല്‍ മാത്രമെ പൈലിംങ്ങ് നടത്താന്‍ പറ്റൂ. പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്ത് പൈലിംങ്ങ് നടത്താന്‍ ഇനിയും മണ്ണിട്ട്  ഉയര്‍ത്തേണ്ടി വരും.

error: Content is protected !!
%d bloggers like this: