മെറിറ്റില്‍ പ്രവേശനമില്ല, കൈതപ്രത്തെ എഞ്ചിനീയറിംഗ് കോളേജില്‍ മാനേജ്‌മെന്റിന് ചാകരക്കാലം…

പയ്യന്നൂര്‍: മാതമംഗലം കൈതപ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്രവേശനം നല്‍കുന്നില്ലെന്ന് ആക്ഷേപം. മെറിറ്റില്‍ നിന്നും നിശ്ചിത അനുപാതത്തില്‍ പ്രവേശനം നല്‍കണമെന്നാണ് ചട്ടമെങ്കിലും ഈ അധ്യയനവര്‍ഷം മുഴുവന്‍ സീറ്റുകളിലും മാനേജ്‌മെന്റിന് പണം വാങ്ങി പ്രവേശനം നടത്താനാണ് കളമൊരുങ്ങിയിരിക്കുന്നത്. ആര്‍ക്കിടെക്ച്ചറിലെ ബി.ആര്‍ക്ക്, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ ബി.ടെക് കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഈ വര്‍ഷം മെറിറ്റ് സീറ്റില്‍ പ്രവേശനം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.  മുന്‍വര്‍ഷങ്ങളില്‍ ഇവിടെ നിശ്ചിത അനുപാതം പാലിച്ചുകൊണ്ടാണ് പ്രവേശനം നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഗവണ്‍മെന്റ് ലിസ്റ്റില്‍ വന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് മെറിറ്റില്‍ പ്രവേശനം നല്‍കാതെ മുഴുവന്‍ സീറ്റുകളിലും വന്‍ തുക കൈപ്പറ്റി പ്രവേശനം നടത്തുന്നത്. കോളേജ് നല്‍കിയ പത്രപരസ്യത്തില്‍ എന്‍.ആര്‍.ഐ, മാനേജ്‌മെന്റ് ആന്റ് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ സ്റ്റാര്‍ട്ടഡ് എന്ന് പറയുന്നുണ്ട്. കൂടാതെ മാനേജ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ടു മെറിട്ടോറിയസ് സ്റ്റുഡന്റ്‌സ്- മെറിറ്റ് ആന്റ് മാനേജ്‌മെന്റ് സീറ്റ്‌സ് എന്ന് പറയുന്നുണ്ടെങ്കിലും എന്‍ട്രന്‍സില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും സീറ്റ് നിഷേധിക്കുകയാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.  മെറിറ്റില്‍ നല്‍കുന്നുണ്ടെന്ന് പത്രപ്പരസ്യത്തില്‍ കാണിക്കുന്നുണ്ടെങ്കിലും മുഴുവന്‍ സീറ്റുകളും മാനേജ്‌മെന്റിന് തന്നെയാണെന്നാണ് ബന്ധപ്പെട്ടവര്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കോളേജ് ഈവര്‍ഷം എന്തുകൊണ്ടാണ് എന്‍.ഒ.സി നല്‍കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. വളരെ ഡിമാന്റുള്ള ബി.ആര്‍ക്ക് പോലുള്ള കോഴ്‌സിന് വന്‍ തുകയാണ് മാനേജ്‌മെന്റ് സീറ്റിനായി വാങ്ങിക്കുന്നത്.  ഇത്തരം കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം നല്‍കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്‍ട്രല്‍സില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ നിരവധി വിദ്യാര്‍ത്ഥികളാണ് നിത്യവും പരാതിയുമായി രംഗത്തുവരുന്നത്.  …

error: Content is protected !!
%d bloggers like this: