പ്രവേശനോൽസവ് ഞായറാഴ്ച

പാമ്പുരുത്തി: പാമ്പുരുത്തി ത അലീമുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രവേശനോൽസവ് ജൂലൈ ഒന്നിനു ഞായറാഴ്ച രാവിലെ 7 മണിക്ക് പാമ്പുരുത്തി ജുമാ മസ്ജിദ് ഖത്തീബ് ശാഹുൽ ഹമീദ് ബാഖവി കാടാച്ചിറ ഉൽഘാടനം ചെയ്യും പാമ്പുരുത്തി മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുൽ സലാം അധ്യക്ഷനാവും മദ്രസ വിദ്യാർത്ഥികൾക്ക് പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് , എസ്‌ വൈ എസ്- എസ്‌ കെ എസ്‌ എസ്‌ എഫ് കമ്മിറ്റികൾ നൽകുന്ന പഠനോപകരണ വിതരണം അബ്ദുൽ കരീം ചേലേരി, ബഷീർ അസ് അദി നമ്പ്രം എന്നിവർ നിർവ്വഹിക്കും.

എസ്‌ വൈ എസ്‌ – എസ്‌ കെ എസ്‌ എസ്‌ എഫ് പാമ്പുരുത്തി ശാഖ കമ്മിറ്റി പാമ്പുരുത്തി യു പി സ്കൂളിനു നൽകുന്ന കമ്പ്യൂട്ടർ സമർപ്പണം കമ്പിൽ മേഖല പ്രസിഡന്റ് സുബൈർ ദാരിമി നമ്പ്രം നിർവ്വഹിക്കും. സ്കൂൾ പി ടി എ പ്രസിഡന്റ് വി കെ അബ്ദുൽ മജീദ് ഏറ്റുവാങ്ങും.

എം അബ്ദുല്ല മുസ്ല്യാർ പ്രാർത്ഥനയും, സദർ മുഅല്ലിം സി എച്ച് അബ്ദുൽ മജീദ് ഫൈസി അനുഗ്രഹ പ്രഭാഷണവും നിർവ്വഹിക്കും

എം മമ്മു മാസ്റ്റർ, വി ടി മുഹമ്മദ് മൻസൂർ, എം മുസ്തഫ ഹാജി, പി കമാൽ, സലീം അസ് അദി, എം ആദം, എം ശിഹാബ്, എം എം അമീർ ദാരിമി, എം അശ്രഫ് സംസാരിക്കും

%d bloggers like this: