ജോലി സമയം കഴി‍ഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ

കോട്ടയം: രണ്ട് വയസുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെ

സസ്പെന്‍റ് ചെയ്തു. രോഗിയുടെ പ്ലാസ്റ്റർ പകുതി വെട്ടിയ ശേഷം ജോലി സമയം കഴി‍ഞ്ഞെന്ന് പറഞ്ഞ് മടങ്ങിയെന്നായിരുന്നു കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി.
മകളുടെ കാലിൽ ഒന്നര മാസം മുൻപിട്ട പ്ലാസ്റ്റർ അഴിക്കാൻ ഇന്നലെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ രാജിക്കും ഭർത്താവ് ഇ കെ സുധീഷുമുണ്ടായ അനുഭവമാണിത്.

ഭിന്നശേഷിക്കാരായ സുധീഷും രാജിയും ആശുപത്രിയിലെ മറ്റുള്ളവരും നിർബന്ധിച്ചിട്ടും നഴ്സിംഗ് അസിസ്റ്റന്റ് എം എസ് ലളിത ഗൗനിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ ഇവർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.
കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ നേരിട്ടെത്തി പരാതി പരിശോധിച്ചു. ജീവനക്കാരിയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഡിഎംഒയെ തടയാൻ ശ്രമിച്ചു. ചികിത്സ നിഷേധിച്ച സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

%d bloggers like this: