പൊലീസ് സബ്ബ് ഡിവിഷണൽ ഓഫീസ് സ്ഥാപിക്കാൻ നിർദ്ദേശം

പാനൂരിൽ വീണ്ടും പൊലീസ് സബ്ബ് ഡിവിഷണൽ ഓഫീസ് സ്ഥാപിക്കാൻ നിർദ്ദേശം.ആഭ്യന്തര വകുപ്പിൽ

പുതുതായി വന്ന പരിഷ്ക്കാക്കാരങ്ങളുടെ അടിസ്ഥാനത്തിലാണ് സബ്ബ് ഡിവിഷണൽ ഓഫീസ് രൂപീകരിക്കാൻ നിർദ്ദേശമായിരിക്കുന്നത്.
നേരത്ത 2001 മുതൽ 2004 വരെ പാനൂരിൽ സബ്ഡിവിഷൻ ഓഫീസ് പ്രവർത്തിച്ചിരുന്നു. ഈ കാലഘട്ടത്തിൽ മേഖലയിൽ നടന്ന സംഘർഷ പരമ്പരകളുടെ പശ്ചാത്തലത്തിലായിരുന്നു താല്ക്കാലികമായി ഓഫീസ് പ്രവർത്തിച്ച് വന്നത്.
2004 ന് ശേഷം ഓഫീസ് ഇരിട്ടിയിലേക്ക് മാറ്റുകയായിരുന്നു.
പാനൂർ, ചൊക്ലി ,കൊളവല്ലൂർ, കൂത്തുപറമ്പ് ,, കണ്ണവം തുടങ്ങിയ സ്റ്റേഷനുകൾ പാനൂർ സബ് ഡിവിഷന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇടക്കാലത്ത് പാനൂരിലെ അക്രമ സംഭവങ്ങൾക്ക് ശമനമുണ്ടായതോടെ ഇത് ഇരിട്ടിയിലേക്ക് മാറ്റുകയായിരുന്നു. സബ്ഡിവിഷൻ ഓഫീസ് പാനൂരിൽ പുന:സ്ഥാപിക്കാൻ പല ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടായെങ്കിലും ഇതുവരെ നടന്നില്ല.
ഇതോടെ പാനൂർ വീണ്ടും തലശ്ശേരി സബ്ഡിവിഷണന്റെ കീഴിലേക്ക് വരികയായിരുന്നു. പാനൂരിൽ പുതിയ സബ്ഡിവിഷൻ ഓഫീസ് അനുവദിക്കുന്നതോടെ പാനൂർ, ചൊക്ലി ,കൊളവല്ലൂർ, കൂത്തുപറമ്പ് ,കണ്ണവം സ്റ്റേഷനുകൾ പാനൂർ സബ് ഡിവിഷന്റെ കീഴിലായി വരാനാണ് സാധ്യത. നിലവിലുള്ള പാനൂർ പാനൂർ സി.ഐ വി വി ബെന്നി ഉൾപ്പെടെയുള്ളവർ ഡി.വൈ.എസ്.പിമാരായി പ്രമോട്ട് ചെയ്യപ്പെടുമെന്നാണ് സൂചന. ഡി.വൈ.എസ്.പിയായും ഇദ്ദേഹം തന്നെ പ്രവർത്തിക്കാനാണ് സാദ്ധ്യതയെന്നും അറിയുന്നു. മേഖലയിൽ കൂത്തുപറമ്പ്,പാനൂർ സ്റ്റേഷനുകളാണ് സബ്ബ് ഡിവിഷനായി ഉയർത്താൻ പ്രൊപ്പോസൽ നൽകിയിരുന്നത്.ഇതിൽ പാനൂർ പരിഗണിക്കപ്പെട്ടതോടെ കൂത്തുപറമ്പ് പാനൂർ സബ്ബ് ഡിവിഷന്റെ കീഴിലായി മാറും

error: Content is protected !!
%d bloggers like this: