വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ് നിർണായക വഴിത്തിരിവിൽ: അഞ്ച് പേർ അറസ്റ്റിൽ

ചൊക്ലി സ്വദേശിയായ വ്യാപാരിയെ തലശ്ശേരി കൊടുവള്ളിയിൽ നിന്നും കാറിൽ തട്ടിക്കൊണ്ടുപോയി വഴിയിൽ

തള്ളിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ .ധർമ്മടം, തലശ്ശേരി, ഉളിയിൽ സ്വദേശികളാണ് പിടിയിലായത് .ഉളിയിൽ സ്വദേശികളായ ജിതേഷ് ,രഞ്ജിത്ത് ,ധർമടം സ്വദേശി ബാബു ,തലശേരി ഗോപാല പേട്ടയിലെ കിരൺ ,ലോട്ടസ് ടാക്കീസ് സമീപത്തെ അർഷാദ് എന്നിവരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത് . ഇവരെ ചോദ്യം ചെയ്ത് വരികയാണ്.തലശ്ശേരി എ.എസ്.പി.ചൈത്രാ തെരേസാ ജോണിന്റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . ദുരൂഹതകൾ നിറഞ്ഞ കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരന്തര നിരീക്ഷണങ്ങൾക്കൊടുവിലാണ് തട്ടിക്കൊണ്ടു പോകൽ നടത്തിയവരെ തിരിച്ചറിഞ്ഞത്. ഇക്കഴിഞ്ഞ 11 നാണ് ചൊക്ലി കാട്ടിൽ പിടികയിലെ അബ്ദുൾ മജിദിനെ (65) കൊടുവള്ളി ലക്ഷ്മി ടീമ്പർ മരക്കമ്പനിക്കടുത്ത് വച് വെള്ളക്കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നത്.പെരുന്നാളിന് പടക്കം വാങ്ങാൻ എത്തിയതാണെന്നായിരുന്നു വ്യാപാരിയുടെ വെളിപ്പെടുത്തൽ. ആദ്യം പരാതിപ്പെട്ടവ്യാപാരി പിന്നിട് കേസൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിച്ചു പോയി.എന്നാൽ തട്ടിക്കൊണ്ടു പോകൽ സംഭവം വിവാദ വാർത്തയായതിനെ തുടർന്ന് പ്രശ്നത്തിൽ എ.എസ്.പി.ഇടപെട്ടു.ഇതേ തുടർന്ന് ധർമ്മടം പോലീസ് മജിദിനെ വിളിച്ചു വരുത്തി കേസെടുക്കുകയായിരുന്നു. കുഴൽപണ ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും ആളുമാറിയാണ് തട്ടിക്കൊണ്ട് പോകൽ നടന്നതെന്നും പോലീസ് പറഞ്ഞു

%d bloggers like this: