വിവാഹാഭാസം ചോദ്യം ചെയ്ത സാമൂഹിക പ്രവർത്തകനെയും ഭാര്യയേയും അക്രമിച്ച പ്രതികൾ അന്യസംസ്ഥാനത്ത് കടന്നതായി സൂചന

വിവാഹാഭാസംചോദ്യം ചെയ്തതതിന് സാമൂഹിക പ്രവർത്തകനെയും ഭാര്യയേയും സഹോദരങ്ങളെയും അക്രമിച്ച സംഭവത്തിൽ പൊലീസ്

അന്വേഷണം ഊർജ്ജിതമാകുന്നു പ്രതികൾ അന്യസംസ്ഥാനത്ത് കടന്നതായി സൂചന

പാനൂരിനടുത്ത എലാങ്കോട്ടെ കരിയ വീട്ടിൽ ഇസ്മയിലി (40) നും ബന്ധുക്കൾക്കുമാണ് കഴിഞ്ഞ ദിവസം ക്രൂരമായ മർദ്ദനമേറ്റത്.
പുത്തുർ മടപ്പുരക്ക് സമീപത്തെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ വധുവിന്റെ വീട്ടിലെത്തിയപ്പോൾ ചടങ്ങുകൾ പ്രഹസനമാക്കാൻ ശ്രമിച്ചത് ഇസ്മയിൽ തടഞ്ഞിരുന്നു. ഇവിടെ നിന്നും വിവാഹ ചടങ്ങുകൾ ബഹിഷ്കരിച്ച് മടങ്ങിയ സംഘം കെ.വി. ഇസ്മയിൽ തിരിച്ചെത്തിയപ്പോൾ അക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച ഭാര്യ സഫീറ (40) സഹോദരിമാരായ സാജിത (35) സമീറ (30) എന്നിവർക്കുമാണ് മർദ്ദനമേറ്റിരുന്നത്.

പാനൂർ സി.ഐ വി.വി ബെന്നിയുടെ നേതൃത്വത്തിൽപൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പുത്തൂർ മടപ്പുരക്ക് സമീപത്തുള്ള ആറ് പേരാണ് പ്രതികൾ. സംഭവ ദിവസം രാത്രി തന്നെ പ്രതികൾ ബാംഗ്ലൂരിലേക്ക് കടന്നതായാണ് സൂചന. പ്രതികൾക്കായി പൊലീസ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപ്പിച്ചിരിക്കയാണ്

%d bloggers like this: