പ്രവാസി ചിട്ടിയുടെ പേരില്‍ ലക്ഷങ്ങൾ പൊടിച്ച് ഉദ്യോഗസ്ഥരുടെ വിദേശ യാത്ര

കാഞ്ഞങ്ങാട്: പ്രവാസി ചിട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച്‌ ഉദ്യോഗസ്ഥര്‍ വിദേശ യാത്ര നടത്തി. കിഫ്ബിയുടെയും

കെഎസ്‌എഫ്‌ഇയുടെയും സിഡിറ്റിന്റെയും ഉദ്യോഗസ്ഥരാണ് പ്രവാസി ചിട്ടിയുടെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ വിദേശത്ത് വിദേശത്ത് വിനോദയാത്ര നടത്തിയത്.

യാത്ര, താമസം, ഭക്ഷണം എന്നീ ഇനത്തില്‍ കിഫ്ബിയില്‍ നിന്ന് 59,71,987 രൂപയും വിദേശ യാത്ര നടത്തിയവര്‍ക്ക് ഡി.എ ഇനത്തില്‍ കെ.എസ്.എഫ്.ഇയില്‍ നിന്ന് 84,502 രൂപയും ചെലവായി. പ്രവാസി ചിട്ടിയുടെ പരസ്യം ഗള്‍ഫ് നാടുകളിലെ എഫ്.എം റേഡിയോകളില്‍ നല്‍കിയതിലൂടെ 40,90,249 രൂപയും ചെലവ് വന്നിട്ടുണ്ട്. പ്രവാസി ചിട്ടിയിലൂടെ 10,000 കോടിയോളം രൂപ കിഫ്ബിയില്‍ സമാഹരിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ ഫിലിപ്പ് എം. തോമസ്, മാനേജിങ് ഡയറക്ടര്‍ എ പുരുഷോത്തമന്‍, കെഎസ്‌എഫ്‌ഇ ബോര്‍ഡ് മെമ്ബര്‍മാരായ റെജി സക്കറിയ, വി.കെ പ്രസാദ്, കെഎസ്‌എഫ്‌ഇ ജന. മാനേജര്‍ സുബ്രഹ്മണ്യന്‍, ഡെപ്യൂട്ടി ജന. മാനേജര്‍ എസ് കെ സനില്‍, അസിസ്റ്റന്റ് മാനേജര്‍ ദീപു ജേക്കബ്, കെ എസ് ഐ ഇ കണ്‍സള്‍ട്ടന്റ് കെ ബി ശ്യാം, കിഫ്ബി അസിസ്റ്റന്റ് ആര്‍ എസ് ഹേമന്ദ്, സിഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ.പി വി ഉണ്ണികൃഷ്ണന്‍, സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ രതീഷ് വര്‍ഗീസ്, കിഫ്ബി അഡീഷനല്‍ സെക്രട്ടറി ജോര്‍ജ്ജ് തോമസ്, നോര്‍ക്ക ജന. മാനേജര്‍ ബി. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് കറങ്ങിയത്.

%d bloggers like this: