നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ ഓണ്‍ലൈനില്‍ ബുക്കിങ്

മൂന്നാര്‍‌‌‌‌‌‌‌‌: മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷണമായ നീലക്കുറിഞ്ഞി പൂവിടുന്നതു കാണാന്‍ ഓണ്‍ലൈന്‍

ബുക്കിങ് തുടങ്ങി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂലൈ പതിനഞ്ചു മുതലാണ് രാജമലയിലേക്കു പ്രവേശനം അനുവദിക്കുക.
ഇത്ത‌വണ നീലക്കുറിഞ്ഞി പൂവിടാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറിഞ്ഞി സീസണ്‍ സമയത്ത‌് ഒരുദിവസം 3500 പേര്‍ക്കേ ഉദ്യാനം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കൂ. ഇതില്‍ 75 ശതമാനം ഓണ്‍ലൈന്‍ ‌ബുക്ക‌് ചെയ്യുന്ന‌വര്‍ക്കായിരിക്കും. മുതിര്‍ന്ന‌വര്‍ക്ക‌് 120 രൂപയും കുട്ടികള്‍ക്ക‌് 90 രൂപയുമാണ‌് നിരക്ക‌്. വിദേശ ടൂറിസ്റ്റുകള്‍ക്ക‌് 400 രൂപയും.
കാമറ ഉപയോഗിക്കുന്ന‌വരില്‍നിന്ന് 40 രൂപ അധികം ഈടാക്കും. 2006ലാണ‌് അ‌വസാനമായി രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തത‌്. മൂന്ന‌് ലക്ഷത്തിലധികം പേരാണ് അന്ന് നീലക്കുറിഞ്ഞി കണ്ടത്. ഇത്ത‌വണ അഞ്ച‌ുലക്ഷം പേര്‍ എത്തുമെന്ന‌് പ്രതീക്ഷിക്കുന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങിന‌് www.munnarwildlife.com, www.eravikulamnationalpark.com എന്നീ വെബ‌്സൈറ്റ‌ുകള്‍ സന്ദര്‍ശിക്കാം.

error: Content is protected !!
%d bloggers like this: