രാജി വെച്ച നടിമാര്‍ക്ക് പിന്തുണയുമായി ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത

സംഭവത്തില്‍ പ്രതിഷേധിച്ച്‌ അമ്മയില്‍ നിന്ന് രാജി വെച്ച നടിമാര്‍ക്ക് പിന്തുണ അര്‍പ്പിച്ച്‌ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ‘അമ്മ’യോടുള്ള പ്രതിഷേധവും രാജി വെച്ച നടിമാരോടുള്ള പിന്തുണയും അറിയിച്ചത്. “സ്ത്രീപക്ഷ നിലപാടുകളെ ഉള്‍ക്കൊള്ളാനും അതു ഉയര്‍ത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തില്‍ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാവാന്‍ അവകാശമില്ല”. എന്ന് പറയുന്ന മന്ത്രി രാജി വെച്ച നാല് നടിമാരെ പിന്തുണയ്ക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു.

error: Content is protected !!
%d bloggers like this: