പാനൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ലസിതാ പാലക്കലിന്റെ സമരം ആരംഭിച്ചു

കണ്ണൂര്‍: യുവമോര്‍ച്ചാ നേതാവ് ലസിതാ പ്ളാക്കലിന്റെ കുത്തിയിരുപ്പ് സമരം പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ആരംഭിച്ചു. യുവമോര്‍ച്ച സംസ്ഥാന

അധ്യക്ഷന്‍ അഡ്വ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം. നടക്കുന്നത്. സാബുവിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായാണ് ലസിതയുടെ സമരം. സാബുവിനെതിരെ എഫ് ഐ ആര്‍ ഇട്ട പോലീസ് പിന്നീട് യാതൊരു നടപടിയുമെടുക്കാത്തതിലാണ് പ്രതിഷേധം.
ഇതിനിടെ സാബു ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഷാനി പ്രഭാകര്‍, വീണാ ജോര്‍ജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളില്‍ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിന്‍റെ കാര്യത്തില്‍ തികഞ്ഞ പക്ഷപാതിത്വമാണ് കാണിച്ചിരിക്കുന്നതെന്ന് അഡ്വക്കറ്റ് സുരേഷ് ബാബു പറഞ്ഞു.

error: Content is protected !!
%d bloggers like this: