കൊയ്യം–ചെക്കിക്കടവ് പാലം ഉദ്ഘാടനം നാളെ

ശ്രീകണ്ഠപുരം ∙ ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയ്യം–ചെക്കിക്കടവ് പാലം നാളെ വൈകിട്ട് മൂന്നിന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി അധ്യക്ഷയായും, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ കൺവീനറായും വിപുലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. ചെങ്ങളായി പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് കാരണമാകുന്ന പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് 17 കോടി രൂപയോളം ചെലവിട്ടാണ്. ജില്ലയിലെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിൽ ഒന്നാണിത്.

%d bloggers like this: