കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു; 20 ശതമാനംവരെ വര്‍ധന

തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. വിവിധ ഇനങ്ങൾക്ക് 20 ശതമാനം വരെ വില വർധിപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. 1500 രൂപയായിരുന്ന ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്ററിന് ഇനി മുതൽ 1800 രൂപയാണ് വില. പി.പി.ഇ. കിറ്റിന്റെ വില 273 രൂപയിൽ നിന്ന് 328 രൂപയാക്കി.

22 രൂപയായിരുന്ന എൻ-95 മാസ്കിന്റെ പുതുക്കിയ വില 26 രൂപയാണ്. മൂന്ന് ലെയർ മാസ്കിന്റെ വില മൂന്നിൽനിന്ന് അഞ്ചുരൂപയാക്കി. ഫെയിസ് ഷീൽഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് പുതിയ വില. 192 രൂപയായിരുന്ന 500 മില്ലി ഹാൻഡ് സാനിറ്റൈസറിന് പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്ക്-118, 100 മില്ലിക്ക് -66 എന്നിങ്ങനെയാവും ഇനി വില.

സർജിക്കൽ ഗൗണിന്റെ വില 65-ൽനിന്ന് 78 ആയി. പരിശോധനാഗ്ലൗസ്-ഏഴുരൂപ, സ്റ്റിറൈൽ ഗ്ലൗസ്-18 രൂപ, എൻ.ആർ.ബി. മാസ്ക്-96, ഓക്സിജൻ മാസ്ക്-65, ഫ്ളോമീറ്റർ-1824 എന്നിങ്ങനെയാണ് പുതുക്കിയ വില.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: