മോദിയുടെ പ്രവർത്തനം ഗാന്ധിയൻ മൂല്യമുള്ളത് ; വിജയം വികസന അജണ്ടക്കുള്ള അംഗീകാരം ; അബ്ദുള്ളക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ വിജയത്തിൽ മോദിയെ പ്രശംസിച്ച് കോൺഗ്രസ്സ് നേതാവ് എ പി അബ്ദുള്ളക്കുട്ടി.തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്നാണ് അബ്ദുള്ളക്കുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചത്.ഗാന്ധിയൻ മൂല്യം ഉൾക്കൊണ്ടാണ് മോദിയുടെ പ്രവർത്തനം. സ്വച്ച് ഭാരത്, ഉജ്വലയോജന തുടങ്ങിയ പദ്ധതികൾ നിരവധി പേർക്ക് ഉപകാരപ്പെട്ടു. സ്മാർട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെയുള്ള സ്വപ്ന പദ്ധതികളും രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതെ പോകരുതെന്നും അദ്ദേഹം കുറിച്ചു.സി പി എമ്മിലായിരുന്നപ്പോഴും മോദിയെ പ്രശംസിച്ചതിന് അബ്ദുള്ളക്കുട്ടി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

 

abdullakkutty

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: