കണ്ണൂരിൽ വസ്ത്രാലയത്തിനു തീപ്പിടുത്തം ; 90 ലക്ഷം രൂപയുടെ നഷ്ടം

ടൗണിൽ വസ്ത്രാലയത്തിന് തീപ്പിടിച്ച് 90 ലക്ഷം രൂപയുടെ നാശനഷ്ടം. എസ്.എൻ. പാർക്ക് റോഡിലെ ഇന്ത്യൻ വീവേഴ്സ് ഷോറൂമിലാണ് തിങ്കളാഴ്ച പുലർ2.20-ഓടെ തീപ്പിടിത്തമുണ്ടായത്. തുണിത്തരങ്ങളും ഫർണിച്ചറുമെല്ലാം കത്തിച്ചാമ്പലായി. കട പൂർണമായും നശിച്ചു. തീ പടരുന്നതുകണ്ട പരിസരവാസിയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്നായി 10 യൂണിറ്റ് എത്തിയാണ് തീയണച്ചത്. രക്ഷാപ്രവർത്തനം മണിക്കൂറുകളോളം നീണ്ടു.ഇൻവെർട്ടറിൽനിന്ന് തീ പടർന്നുവെന്നാണ് കരുതുന്നത്. സതീശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: