സ്ഥലം കൈയേറിയത് ചോദ്യം ചെയ്തതിന് സി പി എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു

സ്ഥലം കൈയേറിയത് ചോദ്യം ചെയ്തതിന് സി പി എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു.പ്രതി റിമാൻഡിലാണ്. മെയ് 12 നാണ് സംഭവം.സ്ഥലകയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനായ ഷാജുവും എസ്എഫ്ഐ ഏരിയക്കമ്മറ്റിയംഗമായ അക്ഷയ രാരാജും തമ്മില്‍ ഏറെ നാളായി വാക്കുതര്‍ക്കം തുടങ്ങിയിട്ട്. സംഭവ ദിവസവും പതിവുപോലെ തര്‍ക്കമുണ്ടായതിന് ശേഷം അക്ഷയ രാജ് സുഹൃത്തുക്കളെ കൂടെകൂട്ടി ഷാജുവിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.ഷാജുവിന്‍റെ തലയ്ക്കും കൈയ്ക്കും വെട്ടേറ്റു. അയല്‍വാസികളും ബന്ധുക്കളുമാണ് ഷാജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്ഷയ് രാജിനെ പൊലിസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: