ഹരിയാനയിൽ യുവാവ് മുസ്ലിം തൊപ്പി ധരിച്ചു ; ക്രൂരമർദ്ദനം

ഹരിയാനയിൽ മുസ്ലിം തൊപ്പി ധരിച്ചതിന് യുവാവിനെ ക്രൂര മർദ്ദനത്തിനിരയാക്കിയ സാഹചര്യത്തിൽ പ്രതിഷേധം ശക്തം.സംഭവത്തെ അപലപിച്ച് ഡൽഹിയിലെ ബി ജെ പി എം പി യും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ രംഗത്തു വന്നിരിക്കുകയാണിപ്പോൾ .അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ഒരു മതേതര രാജ്യം ആണെന്ന കാര്യം മറക്കരുത് എന്നും ഗംബിർ പറഞ്ഞു.അക്രമത്തെ ഹരിയാന സംസ്ഥാന ബിജെപി ഘടകവും അപലപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് 25 വയസ്സുകാരനായ യുവാവ് മുസ്ലിം തൊപ്പി ധരിച്ചെന്ന കാരണത്താൽ മർദനത്തിരയായത്.ധരിച്ചിരുന്ന തൊപ്പി നാലംഗ സംഘം അഴിപ്പിക്കുകയും നിർബന്ധിച്ച് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: