സംസ്ഥാനത്ത് വീണ്ടും ദുർമന്ത്രവാദം ; കൊല്ലത്ത് പെൺകുട്ടിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും ദുർമന്ത്രവാദം.കൊല്ലം കൊല്ലം മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.കേസിൽ പെൺകുട്ടിയുടെ പിതൃസഹോദരിമാരടക്കം മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിരുനെൽവേലി ആറ്റിൻകരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ന്യുമോണിയയായണ് മരണകാരണമെന്ന് വ്യക്തമാക്കുകയും ചെയ്തു.എന്നാല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും കണ്ടെത്തി.പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയും സുഹൃത്തിനെയും അറസ്റ്റുചെയ്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്.ഏഴു വർഷങ്ങൾക്ക് മുൻപ് മരിച്ച പെൺകുട്ടിയുടെ അമ്മയുടെ പ്രേതബാധ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന അന്ധവിശ്വാസമായിരുന്നു ബന്ധുക്കള്‍ക്ക്.അതിനാൽ മന്ത്രവാദത്തിനായി പെൺകുട്ടിയെ തമിഴ്നാട്ടിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോയി. ഇതിനിടെ രോഗം മൂര്‍ഛിച്ച് പതിനാറുകാരി മരിക്കുകയായിരുന്നു.പ്രതികൾക്ക് മേൽ മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: