വയലപ്ര പാർക്കിൽ യുവാവിന്‍റെ ബൈക്ക് പുഴയിലേക്ക് തള്ളിയിട്ടെന്ന് പരാതി

വയലപ്ര പാർക്ക് കാണാനെത്തിയ യുവാവിന്‍റെ ബൈക്ക് പുഴയിലേക്ക് തള്ളിയിട്ട നിലയിൽ .ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. ബൈക്ക് വയലപ്ര പാർക്കിനു പുറത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.പാർക്ക് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് പുഴയിൽ കണ്ടൽക്കാടുകൾക്കിടയിലേക്ക് തള്ളിയിട്ട നിലയിൽ കണ്ടത്.പാപ്പിനിശ്ശേരി തുരുത്തി റോഡിൽ ലീഗിന് സിറിലിന്‍റെതാണ് ബൈക്ക്.എന്നാൽ സംഭവത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിറിൽ പോലീസിന്‍റെ കംപ്ലയിന്‍റ് അതോറിറ്റിയിലും പഴയങ്ങാടി പോലീസിലും പരാതി നല്കാൻ ഒരുങ്ങുകയാണ്.ബൈക്കിന്‍റെ എൻജിൻ ഉൾപ്പെടെ വെള്ളം കയറിയ നിലയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: