പ്ലസ് വൺ പ്രവേശനം ; പി ടി എ ഫണ്ടിന്‍റെ പേരിൽ വൻ പിരിവ്

പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർഥികളിൽനിന്ന് പി.ടി.എ. ഫണ്ട് എന്ന പേരിൽ വൻതുക വാങ്ങുന്നതായി പരാതി. ചില എയ്ഡഡ് മാനേജ്‌മെന്‍റെ വിദ്യാലയങ്ങളാണ് രക്ഷിതാക്കളെ പിഴിയുന്നത്. വിദ്യാർഥികളിൽനിന്ന് പി.ടി.എ. ഫണ്ടായി 500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് നിർബന്ധിത പിരിവ്.500 രൂപതന്നെ നൽകാൻ ശേഷിയും സന്നദ്ധതയും ഉള്ളവരിൽനിന്ന് മാത്രമെ സ്വീകരിക്കാവൂ എന്നും നിർദേശിച്ചിരുന്നു. ഇതിനെല്ലാം വിരുദ്ധമായി മാനേജ്‌മെന്റ് മൂൻകൂട്ടി തീരുമാനിക്കുന്ന തുക നൽകിയാൽമാത്രമെ പ്രവേശനനടപടികൾ സ്വീകരിക്കുന്നുള്ളൂ എന്നാണ് പരാതി.2000 മുതൽ 3000 രൂപവരെ ചില വിദ്യാലയങ്ങൾ മലയോരത്ത് ഇത്തരത്തിൽ ഈടാക്കിയിട്ടുണ്ട്. രക്ഷിതാക്കളിൽനിന്ന് പരാതിയുയർന്നതോടെ ഇതിൽ 1000, 500 രൂപയുടെ കുറവുവരുത്തി.വാങ്ങുന്ന ഫണ്ടിന് രസീത് ഒന്നും നൽകുന്നുമില്ല. പി.ടി.എ. ഫണ്ടിന് രസീത് നൽകണമെന്നാണ് സർക്കാർ നിർദേശം.എയ്ഡഡ് വിദ്യാലയങ്ങളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നൽകുമ്പോൾ വൻതുകയാണ് ഫീസായി വാങ്ങുന്നത്.അതത് മാനേജ്‌മെന്റുകൾക്ക് ഇത് തോന്നിയപോലെ വാങ്ങാം. ഇതിനുപുറമെയാണ് മെറിറ്റടിസ്ഥാനത്തിൽ ഉന്നത റാങ്ക് നേടിയവരിൽനിന്ന് പി.ടി.എ. ഫണ്ട് എന്നപേരിലുള്ള പിരിവ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: