കർഷക തൊഴിലാളി ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി ജൈവ പച്ചക്കറി കൃഷിയുമായി വീണ്ടും
കർഷക തൊഴിലാളി ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി 20 ഏക്കർ കൃഷി ചെയ്ത് കർഷക തൊഴിലാളികൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതി വീണ്ടെടുത്ത് കൊണ്ട് ബക്കളം ഒരു പുതിയ മാതൃക തീർക്കുന്നു ‘ഭൂമി തിരശിടാതെ ഇതേ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയുമായി വീണ്ടും തുടർ പ്രവർത്തനം നടത്തി വരുന്നു. ഇന്നത്തെ വിത്തടൽ കർമ്മം KSKTU ജില്ലാ പ്രസിഡണ്ട് എൻ.ചന്ദ്രൻ ഉൽഘാടനം ചെയ്തു.ഇ അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു . കെ.ദാമോദരൻ മാസ്റ്റർ, കെ.പി.നന്ദനൻ., എൻ.മധു .എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.ഷാജു സ്വാഗതം പറഞ്ഞു.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal