എസ് ഐ ഒ റമദാൻ വിദ്യാർത്ഥി സംഗമം
കണ്ണൂർ: ഇഫ്താർ, ഇൻ തിഫാദ, ഇ അ്തികാഫ് എന്ന തലക്കെട്ടിൽ എസ് ഐ ഒ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ വിദ്യാർത്ഥി സംഗമം പ്രമുഖ വാന,സമുദ്ര നിരീക്ഷകനും ഇസ്ലാമിക പണ്ഡിതനുമായ അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു, ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ കെ സുഹൈൽ മുഖ്യ പ്രഭാഷണം നടത്തി.
ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ ചരിത്രം പ്രമുഖ ഗ്രന്ഥകാരനും ഗവേഷകനുമായ ടി പി ശമീം വിശദീകരിച്ചു.എസ് ഐ ഒ സംസ്ഥാന സമിതി അംഗം എസ് മുജീബുറഹ്മാൻ,
ഇഎൻ ഇബ്രാഹിം മൗലവി, വി എൻ ഹാരിസ്,ഫാസിൽ അബ്ദു തുടങ്ങിയവർ സംസാരിച്ചു.
ഹാഫിദ് അമീർ ഐനി, ഹാഫിദ് അഫീഫ് അബ്ദുൽ കരീം തുടങ്ങിയവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കണ്ണൂർ യൂനിറ്റി സെന്ററിൽ നടന്ന സംഗമത്തിൽ എസ് ഐ ഒ ജില്ല സെക്രട്ടറി ശബീർ എടക്കാട് അദ്ധ്യക്ഷത വഹിച്ചു,
സൽമാനുൽ ഫാരിസി സ്വാഗതവും മിസ് ഹബ് ഷിബിൽ നന്ദിയും പറഞ്ഞു.
ഹാഫിദ് കെ പി മഷ്ഹൂദ് ഖിറാ അത്ത് നടത്തി
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal