സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അന്യായമായ പിരിച്ചുവിടലുകൾ പ്രതിരോധിക്കും: UTSU

കണ്ണൂർ : വിദ്യാഭ്യാസ വർഷത്തിന്റെ അവസാനം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരെ  അന്യായമായി  പിരിച്ചുവിടുന്ന പ്രവണതയെ ശക്തമായി പ്രതിരോധിക്കുമെന്ന് അൺഎയ്ഡഡ് ടീച്ചേർസ് & സ്റ്റാഫ് യൂനിയൻ (എഫ് ഐ ടി യു ) കണ്ണൂർ ജില്ലാ കമ്മിറ്റി  പ്രസ്താവിച്ചു.

യാതൊരു തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്താത്ത തൊഴിലാളികളെ അടിമകളാക്കി മാത്രം കാണുന്ന ഈ ചൂഷണം അവസാനിപ്പിച്ചേ മതിയാകൂ. . ഇതുമായി ബന്ധപ്പെട്ട്  UTSU മുന്നോട്ട് വെക്കുന്ന നയങ്ങൾ വിശദീകരിക്കുന്നതിന് മെയ് 30 ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ യോഗശാല ഹാളിൽ വെച്ച് ബഹുജന കൺവെൻഷൻ സംഘടിപ്പിക്കും . F I TU സംസ്ഥാന ജനറൽ സിക്രട്ടറി ജോസഫ് ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും
UTSU വിന്റെ പുതിയ ജില്ലാ  ഭാരവാഹികളെ യോഗത്തിൽ വെച്ച് സ്വീകരിക്കും. .

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: