ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന് ഡെപ്യൂട്ടി കലക്ടർ ആയി സ്ഥാനക്കയറ്റം

 

ഇരിട്ടി: ഇരിട്ടി തഹസീൽദാർ കെ.കെ. ദിവാകരന് ഡെപ്യൂട്ടി കലക്ടർ ആയി സ്ഥാനക്കയറ്റം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരിട്ടി താലൂക്ക് തഹസിൽദാരായി സേവനം അനുഷ്ഠിച്ചു വരുന്ന ഇദ്ദേഹത്തിന് കണ്ണൂർ ലാൻ്റ്അക്വസിഷൻ (എൻ.എച്ച്) വിഭാഗം ഡെപ്യൂട്ടി കലക്ടർ ആയാണ് നിയമനം ലഭിച്ചിരിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിൽ ഇരിട്ടി താലൂക്കിലെ മലയോര മേഖലകളെ ഗ്രസിച്ച പ്രളയങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും ജനങ്ങൾക്കൊപ്പം നിന്ന് ഇദ്ദേഹം പ്രവർത്തിച്ചു. അതുകൊണ്ടുതന്നെ ബ്ലാത്തൂർ സ്വദേശിയായ ഇദ്ദേഹം ജനകീയനായ ഒരു ഉദ്യോഗസ്ഥനായി വിലയിരുത്തപ്പെടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: