കണ്ണൂർ ജില്ലയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച വാർഡുകൾ

ചുവടെ ചേര്‍ത്തിട്ടുളള വാര്‍ഡ്/ഡിവിഷനുകളില്‍ കൂടി നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും
നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന വാര്‍ഡുകളും.

1)അയ്യന്‍കുന്ന്- 4- വാണിയപ്പാറ

2) ചപ്പാരപ്പടവ് 2- എരുവാട്ടി, 6- കുട്ടിക്കരി

3)ചിറക്കല്‍ 1- റെയില്‍വേ കട്ടിംഗ്, 2- മന്ന, 3- പട്ടുവത്തെരു, 4- പുഴാതി, 6- ബാലന്‍കിണര്‍, 12-അരയമ്പേത്ത്, 15- പുതിയതെരു, 19- ആര്‍പ്പാന്തോട്, 21- ആറാംകോട്ടം

4)ചെങ്ങളായി 7- നിടുവാലൂര്‍, 12- പെരിങ്കോന്ന് ,17- തട്ടേരി, 18- മുണ്ടത്തടം

5)ചെറുകുന്ന് 2- ദാലില്‍, 4- ഒതയമ്മാടം, 6- കവിണിശ്ശേരി

6)ചെറുതാഴം 1- പുറച്ചേരി, 4- അരത്തില്‍, 5- പിലാത്തറ, 6- പെരിയാട്ട്, 7- കുളപ്പുറം, 15- മണ്ടൂര്‍, 16- കക്കോന്നി

7)ചെറുപുഴ 4-ചുണ്ട, 5- പുളിങ്ങോം, 7-കരിയിക്കര

8)ചൊക്ലി 1- നിടുമ്പ്രം, 4- മാരാങ്കണ്ടി, 15- കവിയൂര്‍

9)ഏഴോം 4- നരിക്കോട്, 8- ഏഴോംമൂല, 9- ചെങ്ങല്‍, 11- എരിപുരം, 14- കാനായി

10)കടന്നപ്പള്ളി പാണപ്പുഴ 12- മെഡിക്കല്‍ കോളേജ്

11)കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2- കുന്നാവ്, 3- കൊക്കേന്‍പാറ, 4- പള്ളിക്കുന്ന്, 5- തളാപ്പ്, 6- ഉദയംകുന്ന്, 9- അത്തായക്കുന്ന്, 11- തുളിച്ചേരി, 12- കക്കാട് നോര്‍ത്ത്, 13- ശാദുലിപ്പള്ളി, 14- പള്ളിപ്രം , 15- വാരം, 16- വലിയന്നൂര്‍, 17- ചേലോറ, 18- മാച്ചേരി, 19- പള്ളിപ്പൊയില്‍, 20- കാപ്പാട്, 21- എളയാവൂര്‍ നോര്‍ത്ത്, 23- മുണ്ടയാട്, 30- തിലാന്നൂര്‍, 31- ആറ്റടപ്പ, 32-ചാല, 33- എടക്കാട്, 34- ഏഴര, 37- തോട്ടട, 38- ആദികടലായി, 43- അറക്കല്‍, 45- താണ, 46- സൗത്ത് ബസാര്‍, 55- പഞ്ഞിക്കയില്‍

12)കീഴല്ലൂര്‍ 6- വെള്ളിയാംപറമ്പ്, 7- വട്ടിയാംതോട്

13)കേളകം 1- കുണ്ടേരി, 4- ചെട്ട്യാംപറമ്പ, 13- കേളകം

14)കുറുമാത്തൂര്‍ 2- കാലിക്കടവ്, 3- കൂനം, 4- വൈത്തില, 8- മുണ്ടേരി, 9- വടക്കാഞ്ചേരി, 12- മുയ്യം, 13- പാണക്കാട്, 14- ചവനപ്പുഴ

15)മാടായി 2- വെങ്ങര വെസ്റ്റ്, 5- അടുത്തില, 8- പഴയങ്ങാടി ആര്‍ എസ്, 11- മാടായി വാടിക്കല്‍, 14- പുതിയങ്ങാടി കടവത്ത്

16)മാട്ടൂല്‍ 2- കാവിലെപറമ്പ, 5- മാട്ടൂല്‍ സെന്‍ട്രല്‍, 13- മാട്ടൂല്‍ കോല്‍ക്കാരന്‍ചാല്‍, 15- മാട്ടൂല്‍ അരിയില്‍ചാല്‍

17) മട്ടന്നൂര്‍ നഗരസഭ 25- ഇല്ലംഭാഗം, 28- മട്ടന്നൂര്‍

18)പാട്യം 1- കോങ്ങാറ്റ നോര്‍ത്ത്, 3- ഒട്ടച്ചിമാക്കൂല്‍, 9- കൂറ്റേരിപ്പൊയില്‍, 10- ചീരാറ്റ, 15- കൊട്ടയോടി, 16- കൊങ്കച്ചി, 18- കോങ്ങാറ്റ

19) പരിയാരം 5- കാഞ്ഞിരങ്ങാട്, 14- ചിതപ്പിലെപൊയില്‍, 17- മുടിക്കാനം, 18- അമ്മാനപ്പാറ

11) പയ്യാവൂര്‍ 4- ചന്ദനക്കാം പാറ, 9- ചമതച്ചാല്‍, 10- കണ്ടകശ്ശേരി

12)പെരളശ്ശേരി 6- ബാവോട് ഈസ്റ്റ്, 8-വടക്കുമ്പാട്, 12-മുണ്ടാലൂര്‍, 15- മോച്ചേരി

13)പേരാവൂര്‍ 2- മുരിങ്ങോടി, 3- പുതുശ്ശേരി, 10- മുല്ലേരിക്കല്‍, 11- പേരാവൂര്‍, 13- കുനിത്തല, 15- വെള്ളര്‍വള്ളി, 16- കോട്ടുമാങ്ങ

14)പന്ന്യന്നൂര്‍ 7- വടക്കേ പന്ന്യന്നൂര്‍

15)ഉദയഗിരി 3- ഉദയഗിരി, 15- പൂവന്‍ചാല്‍

16) തളിപ്പറമ്പ നഗരസഭ 33- പുളിമ്പറമ്പ്

17 ) കുന്നോത്തുപറമ്പ് 3- കുന്നോത്തുപറമ്പ്

18)ശ്രീകണ്ഠാപുരം നഗരസഭ 17- നെടുങ്ങോം, 19- കാഞ്ഞിലേരി, 20- ബാലന്‍കരി, 21- വയക്കര, 24- പഞ്ചമൂല

19)പെരിങ്ങോം വയക്കര 8- പെരിങ്ങോം സൗത്ത്, 13- അരവഞ്ചാല്‍

ഉത്തരവ്

പൊതു/സ്വകാര്യ സ്ഥലങ്ങളില്‍ 5പേരില്‍ കൂടുതലുളള യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.

എല്ലാവിധ ഗ്രൂപ്പ് മത്സരങ്ങള്‍, ടൂര്‍ണമെന്റുകള്‍, ടര്‍ഫുകള്‍, ജിം, മറ്റ് ആയോധന കലകള്‍ എന്നിവ അനുവദനീയമല്ല.

ഉത്സവങ്ങള്‍, മറ്റ് മതപരമായ ആഘോഷങ്ങള്‍ തുടങ്ങിയവ പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ നിര്‍ബന്ധമായും കോവിഡ് 19 ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കേണ്ടതുമാണ്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവ സീറ്റിംഗ് കപ്പാസിറ്റിയുടെ 50%മാത്രം ആള്‍ക്കാരെ പ്രവേശിപ്പിച്ച് കൊണ്ട് രാത്രി 7.00മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.9 മണി വരെ പാർസൽ അനുവദിക്കുന്നതാണ്.

മരുന്ന് ഷോപ്പുള്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ ഒഴികെയുള്ള കടകള്‍ വൈകുന്നേരം 7.00മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.

സര്‍ക്കാര്‍ ഓഫീസുകള്‍, ബേങ്കുകള്‍ പൊതു ഗതാഗത സംവിധാനം, എന്നിവ പതിവ് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഏഴരക്കുണ്ട്, പാലക്കയംതട്ട്, പൈതല്‍മല, ചൂട്ടാട് ബീച്ച് എന്നീ സ്ഥലങ്ങളിലും നിരോധനാജ്ഞ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: