ഒളിച്ചോടിയ അമ്മായി അപ്പനും മരുമകളും മൂന്നു ദിവസം പയ്യന്നൂരിൽ ; ഒടുവിൽ ചാലക്കുടിയിൽ പിടിയിൽ

കൊറോണ നിയന്ത്രണങ്ങളെയും പോലിസ് പരിശോധനകളെയും മറികടന്ന് ആംബുലന്‍സ് ഡ്രൈവറായ മകന്റെ ഭാര്യയുമായി ഒളിച്ചോടിയ ഭര്‍തൃ പിതാവിനെയും യുവതിയെയും ചാലക്കുടി പോലിസ് പിടികൂടി. ഇന്നലെ രാത്രി പത്തോടെയാണ് പിടിയിലായത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്.

ചാലക്കുടി പോലിസ് കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയകുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ 23ന് നാടുവിട്ടത്. വീട്ടുകാരും നാട്ടുകാരും പോലിസും പലതവണ താക്കീത് ചെയ്തു. ഒന്നിച്ചു ജീവിക്കാന്‍ നാടു വിടുകയായിരുന്നു. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.ബാബുമോന്‍ എ.എസ്.ഐ എം.ജെ ജോസ് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സദന്‍, സീനിയര്‍ വനിത സിവില്‍ പോലിസ് ഓഫിസര്‍ കൗസല്യ എന്നിവരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തിയിട്ടുണ്ട്. മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തിയിരുന്നു തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ പി.ബാബുമോന്‍ പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി.

പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പയ്യന്നൂര്‍ പഴയബസ് സ്റ്റാന്റിന് സമീപത്തെ അധികമാളുകള്‍ എത്തിപ്പെടാത്ത പഴയ ലോഡ്ജില്‍ താമസിച്ച ശേഷം പയ്യന്നൂരിലെ മൊബൈല്‍ കടയില്‍ നിന്നും മറ്റൊരു മൊബൈല്‍ സിംകാര്‍ഡ് എടുത്ത ശേഷം ഇന്നലെ പുലര്‍ച്ചെ ഫസ്റ്റ് ബസില്‍ ലോഡ്ജില്‍ നിന്നും പോയതായിരുന്നു. നാല് ദിവസം പയ്യന്നൂരില്‍ താമസിച്ചതായും കണ്ടെത്തി. ബസ് യാത്രക്കിടെ പുതിയ സിംകാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വിളിച്ചതാണ് പോലിസ് പിടിയിലാകാന്‍ കാരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: