കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫ് വീട്ടുമുറ്റത്തെ സമരം ഇന്ന്‌

കണ്ണുർ:കേന്ദ്ര വാക്‌സിൻ നയത്തിനെതിരായ പ്രതിഷേധം ജ്വലിപ്പിക്കാൻ വീട്ടുമുറ്റങ്ങളെ സമരകേന്ദ്രങ്ങളാക്കി, കേരളം ഒരുങ്ങി. വാക്‌സിന്‌ അമിത വില ഈടാക്കി കൊള്ളനടത്താൻ കമ്പനികൾക്ക്‌ അവസരം നൽകുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സമരം ഇന്ന്നടക്കും.

വൈകിട്ട്‌ 5.30 മുതൽ ആറുവരെ വീട്ടുമുറ്റങ്ങളിൽ പ്ലക്കാർഡും പോസ്‌റ്ററും ഉയർത്തി പ്രവർത്തകർ പ്രതിഷേധം അറിയിക്കും. കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമാകും. കോവിഡ്‌ മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്ന ജനവിരുദ്ധ കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടാണ്‌ സമരം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: