രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്ന ജില്ലകൾ അടച്ചിടണമെന്ന് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഉന്നതതല യോഗത്തിൽ ആവശ്യമുന്നയിച്ചത്. 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം.

ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിൽ കേന്ദ്രത്തിലെ മറ്റ് വിഭാഗങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചയിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്.കേരളത്തിൽ പത്തനംതിട്ട, കൊല്ലം ജില്ലകളൊഴികെ ബാക്കി എല്ലായിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: