ഉപ്പ് വെള്ളം കയറി കുടിനീർ മുട്ടി ഒരു ഗ്രാമം

പഴയങ്ങാടി:
മാട്ടുൽ സൗത്ത് ആഞ്ചൽ തോട്, വെള്ളത്തൂണ് ഡാം, മാട്ടുൽ നോർത്ത് കക്കാടം ചാൽ എന്നിങ്ങനെയുളള മാട്ടൂൽ പഞ്ചായത്തിലെ 10,11,12,17 വാർഡുകളിലൂടെ ഒഴുകുന്ന തോട്ടിൽ ഉപ്പ് വെള്ളം കയറി പ്രദേശത്ത് കൃഷിനാശവും കുടിവെള്ള ക്ഷാമവും രൂക്ഷമായി കുടിവെള്ള സ്രോതസുകളിലേക്ക് ഉപ്പുവെള്ളം വ്യാപിച്ചു തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. വേനൽകാലത്ത് ഉപ്പ് വെള്ളം കയറാതിരിക്കാൻ എല്ലാ വർഷവും പഞ്ചായത്ത് അധികൃതർ താൽക്കാലിക ബണ്ട് സ്ഥാപിക്കുമായിരുന്നു. ഇക്കുറി ഇതുവരെയും അതു ചെയ്യാത്തതാണ് വ്യാപകമായി കൃഷിനാശത്തിനും കുടിവെള്ള മലിനീകരണത്തിനും ഇടയാക്കിയത്.
മാട്ടൂലിലെ നിരവധി കിണറുകളിൽ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. പൈപ്പ് കണക്ഷൻ ഇല്ലാത്തവർ കിണർവെള്ളമാണ് ഉപയോഗിക്കുന്നത്. കുടിവെള്ളത്തിനായി ഇപ്പോൾ ഇവർ ആശ്രയിക്കുന്നത് കുടിവെള്ള പദ്ധതിയിലെ പൊതു ടാപ്പുകളെയാണ്.

താൽക്കാലിക ബണ്ട് സ്ഥാപിക്കുന്നതിനായി തോട് ആരംഭിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിൽ പലകൾ സ്ഥാപിച്ച് മണ്ണിട്ടാണ് ബണ്ട് ഉറപ്പിക്കുന്നത്. ഇതിന് നിസാര തുക മതിയാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മാസങ്ങൾക്ക് മുൻബ് ജീല്ലാ പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് പ്രസിഡൻ്റ് , വാർഡ്‌ മെമ്പർമാർ സന്ദർശനം നടത്തുകയും അതിനുള്ള നടപടികൾ എത്രയും പെട്ടന്ന് കൈകൊള്ളുമെന്നും, താടയണ നിർമ്മിക്കുമെന്നും ഉറപ്പ് നൽക്കുകയും ചെയ്തിരുന്നു. ഇതിനായി മാസങ്ങളോളമായി പ്രദേശവാസികൾ കാത്തിരിപ്പ് മാത്രം അതികരികളുടെ ഭാഗത്ത്നിന്ന് യാതൊരു നടപടിയും കാണുന്നില്ല. തങ്ങളുടെ രാഷ്ട്രീയ ഭാവി ആരുടെ കൈയിൽ വിശ്വസിച്ചു ഏൽപ്പിക്കണം എന്ന് ജനങ്ങൾക്ക്‌ അറിയാമെന്ന് പ്രദേശവാസികൾ കൂട്ടി ചേർത്തു.

പതിനൊന്നാം വാർഡ് അതിർത്തിയായ ആഞ്ചൽ തോട് ഉപ്പ് വെള്ളം കയറുന്നതിന് ശാശ്വത പരിഹാരം കാണുകയും താൽക്കാലിക ബണ്ടിന് പകരം ഇരുമ്പ് ഷട്ടർ സ്ഥാപിക്കുക എന്നതാണ്. പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് ഇതിനുവേണ്ട ശ്രമം ആരംഭിക്കേണ്ടതാണ്.

സബാഹ് .കെ .പി
➖➖➖➖➖➖➖

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: