പിണറായി എക്സൈസ് സംഘം വ്യാജ വാറ്റു ശേഖരം കണ്ടെടുത്തു

പിണറായി എക്‌സൈസ് സംഘം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കാണിമുക്ക് എന്ന സ്ഥലത്തെ 299 നമ്പർ വീടിൽ വെച്ച് 350 ലിറ്റർ വാഷും 10ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.വാഷ് കണ്ടെടുക്കുന്ന സമയത്ത് പ്രതികളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.വ്യാജ ചാരായവും വാറ്റാൻ പാകപെടുത്തിയ വാഷും കണ്ടെടുത്തത് ജനവാസ മേഖലയിലാണെന്നത് അതീവ ഗൗരവമുള്ളതായാണ് പിണറായി എക്‌സൈസ് കാണുന്നത്.വാഷ് കണ്ടെടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫിസർ റാഫി കെ വി, സിവിൽ എക്‌സൈസ് ഓഫിസർ മാരായ റോഷി. കെ. പി, സുമേഷ് എം, ഷബിൻ കെ എക്‌സൈസ് ഡ്രൈവർ സുകേഷ്. പി. എന്നിവരും ഉണ്ടായിരുന്നു. കോവിഡ് 19 ലോക്ക് ഡൌൺ നോട്‌ അനുബന്ധിച്ചു പിണറായി എക്‌സൈസ് വ്യാജ മദ്യ വേട്ട ശക്തമാക്കി.ഇതുവരെയായി 1200ലിറ്ററോളം വാഷും, 15.500 ലിറ്ററോളം ചാരായവും നിരവധി വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തിയിട്ടുണ്ട് .തുടർന്നും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: