കെ സി ജോസഫ് എംഎൽഎയ്ക്ക് സ്വന്തം മണ്ഡലത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ഡിജിപി

കെസി ജോസഫ് എംഎല്‍എയ്ക്ക് യാത്ര അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയത്ത് നിന്നും തന്റെ നിയോജക മണ്ഡലമായ ഇരിക്കൂറിലേക്ക് സ്വന്തം വാഹനത്തിൽ വരാനായി കെസി ജോസഫ് ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാല്‍ തീവ്രബാധിത മേഖലയായതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് ഡിജിപി വ്യക്തമാക്കി.
ഹോട്ട്‌സ്‌പോട്ടുകളിലേക്ക് യാത്ര അനുമതി നല്‍കരുതെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശമെന്നും ഡിജിപി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കെസി ജോസഫ്. നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാക്ഷി ഉപനേതാവ് കൂടിയാണ് കെസി ജോസഫ്. നിയോജക മണ്ഡല സന്ദർശനത്തിന് ഡി ജി പി അനുമതി നിഷേധിച്ചതിനെതിരെ നിയമസഭാ സ്പീക്കർക്കു പരാതി നൽകിയിട്ടുണ്ടെന്ന് കെ സി ജോസഫ് എംഎൽഎ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: