കണ്ണൂർ കോർപറേഷനിൽ വീണ്ടും അട്ടിമറി; കെപിഎ സലിം വീണ്ടും യുഡിഎഫിനൊപ്പം, മേയർക്കെതിരായ അവിശ്വാസത്തെ എതിർക്കും

കണ്ണൂർ കോർപ്പറേഷനിൽ ഭരണമാറ്റമെന്ന എൽ ഡി എഫ് സ്വപ്നം മായുന്നു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത കെ പി എ സലിം ഇനി യുഡിഎഫ് പക്ഷത്ത് തന്നെ നിൽക്കുമെന്ന് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്നും സലിം കൂട്ടിച്ചേർത്തു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ സംസാരിച്ചു തീർത്തെന്നും എല്ലാ പരാതികൾക്കും പാർട്ടി പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയെന്നും സലിം അറിയിച്ചു. നെരത്തെ കണ്ണൂർ കോർപ്പറേഷന്‍ ഡെപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസം മുസ് ലിം ലീഗ് അംഗവും കക്കാട് വാര്‍ഡ് കൗണ്‍സിലറുമായ കെ.പി.എ സലീം കൂറുമാറി വോട്ട് ചെയ്തതോടെ പാസായിരുന്നു. 55 അംഗ കൗണ്‍സിലില്‍ ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് കോര്‍പറേഷന്‍ ഭരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: