കോവിഡ് സാമ്പിൾ പരിശോധനയ്ക്ക് വിധേയനായ കണ്ണൂർ സ്വദേശിയെ മക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

മക്ക: കണ്ണൂർ സ്വദേശിയായ പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റില്‍ മുഹമ്മദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഫലം അറിവായിട്ടില്ല. ഇതിനിടയില്‍ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച നോമ്ബ് തുറക്കാനുള്ള ഭക്ഷണവും മറ്റും മറ്റുള്ളവര്‍ ഇദ്ദേഹത്തിന് റൂമില്‍ എത്തിച്ചുകൊടുത്തിരുന്നതായി പറയപ്പെടുന്നു. ശേഷം റിയാദിലുള്ള മകന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനാല്‍ മറ്റുള്ളവര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് റൂമില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി സാമൂഹ്യ പ്രവര്ത്തകന് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.