ഇടുക്കിയിൽ 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അതീവ ജാഗ്രത

ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.
തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. ഒരാള്‍ പ്രാദേശിക പൊതു പ്രവര്‍ത്തകനാണെന്നാണ് സൂചന. ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിലാണ് ഇവരുടെ രോഗബാധ സ്ഥിരീകരിച്ചത്.