കോവിഡ് ബന്ധനചിത്രം നാടിന് സമർപ്പിച്ച്‌;കൂത്തുപറമ്പ് പോലീസ്

{"source":"editor","effects_tried":0,"photos_added":0,"origin":"gallery","total_effects_actions":0,"remix_data":[],"tools_used":{"tilt_shift":0,"resize":0,"adjust":0,"curves":0,"motion":0,"perspective":0,"clone":0,"crop":0,"enhance":0,"selection":0,"free_crop":0,"flip_rotate":0,"shape_crop":0,"stretch":0},"total_draw_actions":0,"total_editor_actions":{"border":0,"frame":0,"mask":0,"lensflare":0,"clipart":0,"text":0,"square_fit":0,"shape_mask":0,"callout":0},"source_sid":"5C8230A5-B751-45CF-A4CE-29C633970989_1588049246460","total_editor_time":37,"total_draw_time":0,"effects_applied":0,"uid":"5C8230A5-B751-45CF-A4CE-29C633970989_1588049246432","total_effects_time":0,"brushes_used":0,"height":674,"layers_used":0,"width":1242,"subsource":"done_button"}

കൂത്തുപറമ്പ്: കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്ന കേരളത്തിന് ആദരമായി കൂത്തുപറമ്പ് പോലീസ് ഒരുക്കിയ കോവിഡ് ബന്ധനചിത്രം ‘കോവിഡ് വാർ ഇൻ കേരള’ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു.

കൂത്തുപറമ്പ് ടൗണിന്റെ ഹൃദയഭാഗത്ത് 160 അടി നീളത്തിലും 50 അടി വീതിയിലുമാണ് കേരളഭൂപടാകൃതിയിൽ കൂറ്റൻ ചിത്രം വരച്ചത്. കൂത്തുപറമ്പ് പ്രിൻസിപ്പൽ എസ്.ഐ. പി.ബിജുവിന്റെ ആശയത്തിന് ചിത്രകാരൻ ഷൈജു കെ.മാലൂരിന്റെ നേതൃത്വത്തിലുള്ള ചിത്രകാരന്മാരാണ് വർണ്ണം നൽകിയത്.

പത്തോളം കലാകാരന്മാർ ഏഴ് ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കോവിഡിനെ മലയാളികളൊന്നാകെ ചേർന്ന് പിടിച്ചുകെട്ടിയതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൂത്തുപറമ്പ് എസ്.ഐ. പി.ബിജു അധ്യക്ഷത വഹിച്ചു.

നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, എ.എസ്.ഐ.മാരായ സി.അനിൽകുമാർ, കെ.എ.സുധി, ട്രൂ കോട്ട് പാർട്ട്ണർ ഷെക്കീർ തുടങ്ങിയവർ സംസാരിച്ചു ഉദ്ഘാടനത്തിന് ശേഷം ചിത്രത്തിന്റെ അരികുകളിലായി 3000 മൺചെരാതുകൾ തെളിച്ച് കോവിഡ് പ്രതിരോധപ്രവർത്തനത്തിലേർപ്പെട്ടവർക്ക് കൂത്തുപറമ്പ് പോലീസ് ആദരമർപ്പിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൂത്തുപറമ്പിൽ ചിത്രം ഒരുക്കിയിട്ടുള്ളത്.

എന്നാൽ കൂത്തുപറമ്പ് മേഖലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ചിത്രം നേരിട്ട് കാണുന്നതിന് ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നേക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: