നിരീക്ഷണത്തിലുള്ള ആളെ നോക്കാൻ പോയ ഹെൽത്ത് ഇൻസ്പെക്ടർക്ക് പട്ടിയുടെ കടിയേറ്റു

ചാല: കോവിഡ് -19 നിരീക്ഷണത്തിലുള്ള ആളെ സന്ദർശിക്കാൻ പോയ ഹെൽത്ത് ഇൻസ്പെക്ടറെ പട്ടി കടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. എടക്കാട് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സദാനന്ദനാണ് കടിയേറ്റത്.

തൃശ്ശൂരിൽ ജോലിചെയ്തിരുന്നയാൾ 12 ദിവസം മുൻപ് ചാലയിലെ വീട്ടിൽ നിരീക്ഷണത്തിലെത്തിയതായിരുന്നു. സുഖവിവരങ്ങൾ അന്വേഷിക്കാനെത്തിയ സദാനന്ദനെ വീട്ടിലെ വളർത്തുപട്ടിയാണ് കടിച്ചത്. വീടിന്റെ വരാന്തയിൽ കയറിയ സദാനന്ദനെ അകത്തുനിന്ന് ഓടിവന്ന പട്ടി കടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ സദാനന്ദൻ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനത്തും കൂടെയുണ്ടായിരുന്നു. കടമ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ചുമതലകൂടി വഹിക്കുന്നയാളാണ് സദാനന്ദൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: