നഗരത്തിൽ പട്ടാപകൽ പിടിച്ചുപറി ഒറ്റമണിക്കൂർ കൊണ്ട് പ്രതികളെ പിടിച്ച് കണ്ണൂർ ടൗൺ പോലീസ്

കണ്ണൂർ: എടച്ചേരി ഒറ്റ പീടിക എന്ന സ്ഥലത്ത് വച്ച് മിൽമ ഏജന്റ്  രഞ്ചിത്ത് ഓട്ടോറിക്ഷയിൽ മിൽമ ഉല്പന്നങ്ങൾ ഇറക്കി വരവെ പൾസർ ബൈക്കിൽ മുഖം മൂടി ധരിച്ച് എത്തിയ രണ്ട് പേർ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരികുന്ന പണമടങ്ങിയ ബാഗ് രഞ്ജിത്തിനെ തട്ടി മാറ്റി മോഷ്ടിച്ച് ബൈക്കിൽ രക്ഷപെടുകയായിരുന്നു.
തുടർന്ന് രഞ്ചിത്തും പണത്തിന്റെ ഉടമസ്ഥനായ സുനിലും ചേർന്ന് വണ്ടിയുടെ നമ്പർ പോലീസിന് കൈമാറുകയും ഒറ്റ മണിക്കൂർ കൊണ്ട് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയും, സഞ്ജയ്, രഞ്ചിത്ത്, സജിത്ത് എന്നിവർ അടങ്ങുന്ന പോലീസ് സംഘം കൊറ്റാളിയിൽ വച്ച് പ്രതികളായ അബ്ദുൾ റസീം, അബ്ദുൾ സഹദ് എന്നിവരെ (കക്കാട് സ്വദേശികൾ) പിൻതുടർന്ന് പിടികൂടി അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: