കെ റെയിൽ സർവേ തുടരാം, ഭൂ ഉടമകളുടെ ഹരജി സുപ്രീകോടതി തള്ളി; സർവേയുടെ കാര്യത്തിൽ മുൻധാരണ എന്തിനെന്നും കോടതി

ന്യൂഡൽഹി: കെ റെയിൽ സർവേ ചോദ്യം ചെയ്ത് ഭൂ ഉടമകൾ നൽകിയ ഹരജി സുപ്രീകോടതി തള്ളി. കെ റെയിലുമായി ബന്ധപ്പെട്ട സർവേയിലും സാമൂഹികാഘാത പഠനവും നടത്തുന്നതിൽ മുൻധാരണ എന്തിനെന്നും കോടതി ചോദിച്ചു. സർവേ അനുമതി നൽകിയ ഹൈകോടതി ഉത്തരവിൽ ഇടപെടില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

കെ റെയിൽ സർവേ റദ്ദാക്കണമെന്നും കല്ലുകൾ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി ഭൂവുടമകൾ നൽകിയാണ് ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ഭൂനിയമപ്രകാരവും സർവേ ബോർഡ് ആക്ട് പ്രകാരവും സംസ്ഥാന സർക്കാറിന് സർവേ നടത്താൻ അധികാരമുണ്ടെന്നാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: