ഇന്നത്തെ പ്രധാനപ്പെട്ട 30 വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം

 1. സംസ്ഥാനത്ത് ശനിയാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട്, എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്
 2. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികള്‍ക്കാണ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
 3. കോവിഡ് -19 : ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 11,000 തടവുകാര്‍ക്ക് എട്ട് ആഴ്ചത്തേക്ക് പരോള്‍ .തടവുകാരെ തിങ്കളാഴ്ച മുതല്‍ വിട്ടയക്കും
 4. ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച 1220 പേര്‍ക്കെതിരെ കേസെടുത്തു.
  ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. ശനിയാഴ്ച അറസ്റ്റിലായത് 1258 പേര്‍. 792 വാഹനങ്ങള്‍ പിടിച്ചെടുത്തു.
 5. ലോക്ക് ഡൗണ്‍ ലംഘനം; പ്രാകൃത ശിക്ഷ നടപ്പാക്കിയ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി. ആളുകളെക്കൊണ്ട് ഏത്തം ഇടീച്ചതിനാണ് നടപടി.
 6. മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും.
 7. വയനാട് ജില്ലയിലെ എട്ട് ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്റൈനില്‍.
 8. മധ്യപ്രദേശില്‍വിദേശയാത്രക്ക് ശേഷം തിരിച്ചെത്തിയ മകള്‍ നിരീക്ഷണത്തില്‍ കഴിയവേ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. മധ്യപ്രദേശില്‍ 33 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
 9. കൊവിഡ് പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍
 10. കോവിഡ്-19 : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു. 60 ദിവസത്തെ പരോള്‍ അനുവദിച്ചു.
 11. കുവൈറ്റിലുള്ള 38 കാരനായ മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ മാവേലിക്കരയിലെ വീട്ടില്‍ മാതാവും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മാവേലിക്കര കൊല്ലകടവ് കടയലക്കാട് രജ്ജു സിറിയക്, മാതാവ് കുഞ്ഞുമോള്‍ സിറിയക് എന്നിവരാണ് മരിച്ചത്.
 12. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 10 കോടി രൂപ സംഭാവന നല്‍കും.
 13. കൊറോണ: അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 103,798 കേസുകള്‍. വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 18,363 കേസുകള്‍
 14. കൊറോണ ഭീതിക്കിടെ വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികള്‍: പലരും ക്വാറന്‍റൈനിലില്ല; ഈ സാഹചര്യം രോഗവ്യാപനം തടയാനുളള ശ്രമങ്ങളെ അവതാളത്തിലാക്കുമെന്ന് കാബിനറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് . അന്വേഷിക്കണമെന്ന് കേന്ദ്രം
 15. ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ 27 ദിവസത്തിനുള്ളില്‍ പോയത് 63 സ്ഥലങ്ങളില്‍: ഇയാളുമായി ഇടപഴകിയ പലരേയും തിരിച്ചറിഞ്ഞു വീടുകളില്‍ നിരീക്ഷണത്തിലാക്കി. പ്രമുഖ നേതാക്കളും നിരീക്ഷണത്തില്‍
 16. പറവൂര്‍: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശി വാസുവാണ് ആത്മഹത്യ ചെയ്‍ത്.
 17. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് കൊറോണ വൈറസ് പിടിപെടുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്
 18. ഓരോദിവസവും മരണനിരക്ക് ഉയരുന്നതിനിടെ ഇറ്റലിയില്‍ 101 വയസുള്ള ആള്‍ കോവിഡിനെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചെത്തി.
 19. ഗുരുദ്വാരയില്‍ മൂന്ന് വയസു മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മലയാളി ഭീകരന്‍ കൊലപ്പെടുത്തിയത് അച്ഛന്റെ കണ്മുന്നില്‍ ; ഭീകരാക്രമണത്തില്‍ മലയാളി ഭീകരന്റേത് ഞെട്ടിക്കുന്ന പങ്ക്.
 20. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരില്‍ മലയാളിയായ ഡോക്ടറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ ആശുപത്രി ഡോക്ടറാണ് നിരീക്ഷണത്തിലുള്ളത്.
  22 കേരളത്തില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു ; മരിച്ചത് മട്ടാഞ്ചേരി സ്വദേശിയായ 61കാരന്‍. സംസ്കാരം നടത്തി .
 21. സംസ്ഥാനം ലോക്ഡൗണിലായതോടെ പണിയില്ലാതെ പട്ടിണിയിലായി ബംഗാളികള്‍. വിശന്നു വലഞ്ഞ് കരഞ്ഞുവിളിച്ച്‌ ബംഗാളി യുവാവ് പൊലീസ് സ്റ്റേഷനില്‍ . താനും തനിക്കൊപ്പമുള്ള 25 പേരും ആഹാരം കഴിച്ചിട്ട് ഒന്നര ദിവസമായെന്ന് കണ്ണീരോടെ യുവാവ്. ഭക്ഷണവുമായി ഓടിയെത്തി എഎസ്‌ഐ ശ്രീനിവാസന്‍
 22. ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് 150 പേര്‍ക്ക്. തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ.
 23. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍.
 24. കുരുത്തോല വിതരണമില്ല, വിശ്വാസി പങ്കാളിത്തമില്ല, മെത്രാന്മാര്‍ കത്തീഡ്രല്‍ ദേവാലയങ്ങളിലും വൈദികര്‍ ഇടവക ദേവാലയങ്ങളിലും തിരുകര്‍മ്മങ്ങള്‍ നടത്തണം. ജനങ്ങള്‍ക്ക് ലൈവ് നല്‍കണം. അപ്പം മുറിയ്ക്കല്‍ വീടുകളില്‍ മാത്രം . കൊറോണ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം സംബന്ധിച്ച്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കി.
 25. കുവൈറ്റില്‍ ഒരു പ്രവാസി ഉള്‍പ്പെടെ 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്നുവരെയുള്ള കണക്കില്‍ ആകെ രോഗികള്‍ 235 ആയി !
 26. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ രക്തദാനത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. പ്രതിദിനം 4000 യൂണിറ്റ് രക്ത0 ബ്ലഡ് ബാങ്കുകളിലെത്തിയിരുന്നതെങ്കില്‍ നിലവില്‍ 1000 യൂണിറ്റ് രക്തം പോലും സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ എത്തുന്നില്ലെന്ന് കണക്കുകള്‍ .
 27. കൊച്ചിയില്‍ കൊവിഡ് ബാധിതനായി മരിച്ച 69കാരന്‍ സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവര്‍ക്കും കൊറോണ പൊസിറ്റീവ് ; ഡ്രൈവറുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടത് മുപ്പതോളം പേര്‍ ; ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര് നിരീക്ഷണത്തില്‍
 28. കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഐ.എം.എഫ് മേധാവിയുടെ മുന്നറിയിപ്പ്. ലോകത്തിനെ വന്‍ സാമ്ബത്തിക പ്രതിസന്ധി കാത്തിരിക്കുന്നുണ്ടെന്ന് ക്രിസ്റ്റലിന ജോര്‍ജ്ജിവ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: