കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തത് വീഡിയോയിലൂടെ; ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല

കൊറോണ വൈറസ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രോഗിയെ രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തീവ്രമായ ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി വഷളാക്കി. ഈ അവസ്ഥയിലുള്ള നാലുേപര്‍ കൂടിയുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല. ഭാര്യയേയും മറ്റും വിഡിയോയിലുടെ കാണിച്ചു കൊടുത്തിട്ടുണ്ട്. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. നാലു പേർ മാത്രമേ പങ്കെടുക്കാവൂ. കലക്ടർ മേൽനോട്ടം വഹിക്കും.

എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് അന്തരിച്ചത്. 69 വയസായിരുന്നു. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന ഇയാൾ ഇന്നു രാവിലെ 8നു മരിച്ചുവെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ പറഞ്ഞു.

ദുബായിൽ നിന്ന് 16ന് എത്തിയ ഇയാളെ കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി 22നാണു കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്ത സമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്.

ഇയാളുടെ അടുത്ത ബന്ധുവും, നെടുമ്പശേരിയിൽ നിന്ന് ചുളളിക്കലിലെ വീട്ടിലേക്ക് ഇയാൾ യാത്ര ചെയ്ത ടാക്സി കാറിന്റെ ഡ്രൈവറും രോഗം സ്ഥിരീകരിച്ചു കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: