കേരളത്തിൽ ആദ്യ കോവിഡ് മരണം

കേരളത്തിൽ ആദ്യ കോവിഡ് മരണം. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 69 കാരനാണ് മരിച്ചത്. 22ന് ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ നിന്നെത്തിയതായിരുന്നു. കൊറോണയെ തുടർന്നുണ്ടായ ന്യൂമോണിയ ആണ് മരണകരണമായതെന്ന് വിദഗ്ധ ഡോക്ടർമാർ. കൊച്ചി ചുള്ളിക്കാവ് സ്വദേശിയാണ്. ഹൃദയ സംബന്ധമായ അസുഖവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട 69 ഓളം പേർ വിവിധയിടങ്ങളിലായി നിരീക്ഷണത്തിലാണ്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും. ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്‌സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ 8 മണിക്കാണ് മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: