സംസ്ഥാനത്തെ മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഞായറാഴ്ചകളില്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

സംസ്ഥാനത്തെ മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഞായറാഴ്ചകളില്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. ജീവനക്കാരുടെ എണ്ണം കുറവായതിനാലാണ് നടപടി. ഉപഭോക്താക്കളെ വിവരം അറിയിക്കുന്നതിനും ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ സന്ദേശം ഇനി ആഴ്ചയില്‍ ആറുദിവസംമാത്രം. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കടയടച്ചാല്‍ പിന്നെ തിങ്കളാഴ്ചയേ തുറക്കൂ. ഒരു പകലും രണ്ട് രാത്രിയും തുടര്‍ച്ചയായി അടഞ്ഞുകിടക്കും. നിലവില്‍ മൂന്നിലൊന്ന് ജീവനക്കാരേ ജോലിക്കെത്തുന്നുള്ളു. പല ദിവസങ്ങളിലായി ഇവര്‍ക്ക് നല്‍കിയിരുന്ന അവധി ഇപ്പോള്‍ നല്‍കാനാകുന്നില്ല. ഇതോടെയാണ് ഞായര്‍ അവധിയാക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

അസോസിയേഷന്‍ തീരുമാനം കടകളിലെത്തുന്ന ഉപഭോക്താക്കളെ അറിയിക്കാന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഒരു ദിവസം കടയടച്ചിടുന്നതുകൊണ്ട് പ്രതിസന്ധിയുണ്ടാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: