മാക്കൂട്ടത്ത് മണ്ണിട്ടടച്ച റോഡ് തുറന്നു കൊടുക്കരുതെന്ന് കർണാടക എം പി; കേരളത്തിന്‍റെ സമ്മർദത്തിന് കർണാടക സർക്കാർ വഴങ്ങരുതെന്നും ആവശ്യം: പ്രതിഷേധം

കണ്ണൂർ / മൈസൂരു: കണ്ണൂർ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിർത്തി തുറക്കരുതെന്ന് ആവശ്യപ്പെട്ട് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്‍റെ സമ്മർദത്തിന് കർണാടക സർക്കാർ വഴങ്ങരുതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോടും ചീഫ് സെക്രട്ടറിയോടും എംപി ആവശ്യപ്പെട്ടു.
അതേസമയം, മണ്ണിട്ട് അടച്ച അതിർത്തി ഇതുവരെ തുറന്നിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു. ഇതിനിടെ, അതിർത്തി തടസം ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

നീതികരിക്കാനാകാത്ത പ്രവർത്തിയാണ് കർണാടയുടെ ഭാഗത്തുനിന്ന് ഉണ്ടായരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. കേരള ചീഫ് സെക്രട്ടറി കർണാടക അധികൃതരുമായി വീണ്ടും സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: