തലശ്ശേരി സെയ്ദാർപ്പള്ളിയിൽ‌ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ ടാങ്കിൽ ചത്ത കാക്കളെ കൊണ്ടിട്ടു; ക്രൂരത

തലശ്ശേരി സെയ്ദാർപ്പള്ളിയിൽ‌ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ ടാങ്കിൽ ചത്ത കാക്കളെ കൊണ്ടിട്ടു മലിനമാക്കി. ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി ടാങ്കും പൈപ്പും വെള്ളവും ഹാൻഡ് വാഷും ‌ ഡി.വൈ.എഫ്‌.ഐ ആയിരുന്നു സ്ഥാപിച്ചത്. സമൂഹത്തിനാകെ ഉപകാരപ്പെടുന്ന ഈ കൈ കഴുകൽ കേന്ദ്രത്തിൽ ജീവനറ്റ കാക്കകളെ കൊണ്ടിട്ടതിൽ പ്രതിഷേധം ശക്തമാവുകയാണ്.

സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ‘ബ്രേക്ക്‌ ദി ചെയിൻ’ ക്യാമ്പയിൻ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഏവരും ഏറ്റെടുത്ത പ്രവർത്തനമാണ്‌. ലോകത്താകെ വിപത്ത്‌ വിതച്ച കൊറോണയിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗമെന്ന നിലയിൽ പൊതുയിടങ്ങളിലുൾപ്പടെ എത്തിച്ചേരുന്നവർ ഇത്തരം കേന്ദ്രങ്ങളിൽ സ്ഥാപിച്ച സോപ്പ്‌ / ഹാന്റ്‌ വാഷ്‌ / സാനിറ്റൈസർ ഉപയോഗിക്കുന്നത്‌ ഇന്ന് കേരളത്തിന്റെ സാർവ്വത്രികമായ നല്ല ശീലമായിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ ടാങ്കിലെ വെള്ളത്തിൽ കാക്കകളെ കൊണ്ടിട്ട അധമബുദ്ധികളെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: