കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി

കണ്ണൂര്‍: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം നിലവില്‍ പരോള്‍ ലഭിച്ചുവരുന്ന 78 തടവുകാര്‍ക്ക് 60 ദി വസത്തെ പരോളാണ് ഇപ്പോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏഴു വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ തടവുകാര്‍ക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.
ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ അധ്യക്ഷനായ സമിതിയാണ് പരോള്‍ അനുവദിക്കുന്നത്. ജാമ്യത്തിന് അര്‍ഹതയുള്ളവരെ വരുംദിവസങ്ങളില്‍ സമിതി തെരഞ്ഞെടുക്കും. രാജ്യത്തെ 13,339 ജയിലുകളിലായി 4,66,084 തടവുകാരാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: