മാക്കൂട്ടം ചുരം മണ്ണിട്ട് അടച്ചതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വണ്ടികൾ കുടുങ്ങി; മുത്തങ്ങയിലും വാഹനങ്ങൾ തടയുന്നു: പ്രതിസന്ധി

മുത്തങ്ങ, മാക്കൂട്ടം അതിര്‍ത്തികളില്‍ 150ല്‍ ഏറെ ലോറികള്‍ കുടുങ്ങി. മാക്കൂട്ടം തുറക്കില്ലെന്ന് കര്‍ണാടക അധികൃതർ അറിയിച്ചു. മുത്തങ്ങ വഴി പോകാന്‍ നിര്‍ദേശിച്ചു. മുത്തങ്ങയില്‍ എത്തിയ നൂറിലേറെ ലോറികളും തടഞ്ഞു. ഏറെയും പച്ചക്കറി ലോറികളാണ്. കേരളം ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം അതിര്‍ത്തി തടഞ്ഞിട്ട മണ്ണ് നീക്കിയില്ല.

അതിര്‍ത്തി റോഡ് തടഞ്ഞിട്ട മണ്ണ് നീക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്കു കത്തയച്ചു. ചരക്ക് നീക്കം സ്തംഭിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത് ഓര്‍മിപ്പിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് വീണ്ടും കര്‍‍ണാടക ചീഫ് സെക്രട്ടറിയെ വിളിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: